കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്സൺസന്ധ്യമനോജിനെതിരായ ഇടതുമുന്നണി അവിശ്വാസം പാസായി. യുഡിഎഫ് സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് നഗരസഭ യുഡിഎഫിനെ കൈവിട്ടത്. 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.
യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര അംഗമായിരുന്നു നഗരസഭാ അദ്ധ്യക്ഷയായിരുന്ന സന്ധ്യ മനോജ്.