കാസിനോ തിയറ്ററിന് സമീപമുള്ള ആശാൻ ലൈനിലെ അശോകൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്നിലെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.
അശോകൻ ആന്ധ്രയിലാണ് ജോലി ചെയ്യുന്നത്. മറ്റ് കുടുംബാംഗങ്ങളും അവിടെയാണ്. ഒരാളെ വീട് നോക്കാൻ ഏല്പിച്ചിരുന്നു. ഇയാൾ രണ്ട് ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് ആന്ധ്രയിൽ നിന്നും വീട്ടുകാർ എത്തിയ ശേഷം മാത്രമേ അറിയൂ. പോലീസെത്തി പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.















































































