തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു. തിങ്കളും ചൊവ്വയും മൂന്ന് അൺ റിസേർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിക്കും. നിലവിൽ സർവ്വീസുളള ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതായും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. പൊങ്കാല ദിവസം രാവിലെ എറണാകുളത്ത് നിന്നും പുലർച്ചെ 1.45 ന് പുറപ്പെടുന്ന ട്രെയിൻ, അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന സർവ്വീസ്, തിരുവനന്തപുരം-നാഗർകോവിൽ ട്രെയിൻ എന്നിവയ്ക്കാണ് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ അനുവദിക്കുന്നത്.













































































