ഡല്‍ഹി എൻഎസ്‌എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.
ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡല്‍ഹി എൻഎസ്‌എസ് വ്യക്തമാക്കി. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ ഡല്‍ഹിയിലെ സ്മാരകത്തില്‍ ആദരവ് അർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
നേരത്തെ പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ സ്മാരകത്തില്‍ പുഷ്പാർച്ചന നിഷേധിച്ച ആനന്ദ ബോസ് ഡല്‍ഹിയില്‍ സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനായി തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് ഡൽഹിയിൽ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ആനന്ദബോസ് പറഞ്ഞു.
പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ പോയ തന്നെ ജനറൽ സെക്രട്ടറി സ്വീകരിച്ച് ചായ തന്ന് തിരിച്ചയച്ചു. പുഷ്പാർച്ചന നടത്തുന്ന കാര്യം ഒന്നും പറഞ്ഞതുമില്ല. കാവൽക്കാർ ഒരു കാര്യം ഓർക്കണം പെരുന്നയിൽ പോകുന്നത് മന്നത്തിന് ആദരവർപ്പിക്കാനാണ്. ഗേറ്റ് കീപ്പർമാരെ കാണാനല്ല. വേർതിരിവും വിലക്കും ഇല്ലാതെ എല്ലാവർക്കും ആദരവർപ്പിക്കാൻ ഡൽഹിയിൽ മന്നത്തിന് ഒരു സ്മാരകം ഉണ്ടാകണം അദ്ദേഹം പറഞ്ഞു.












































































