കോട്ടയം . കോൺഗ്രസിൻ്റെ കളക്ട്രേറ്റ് മാർച്ചിനിടെ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിൻ്റെ തലക്ക് പരിക്ക്.
കണ്ണീർവാതകത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എക്കും ദേഹാസ്വാസ്ഥ്വം ഉണ്ടായി എന്ന് റിപ്പോർട്ട്.
നിരവധി പോലീസുകാർക്കും പരിക്കേറ്റു.
പ്രകടനത്തേയും, അക്രണത്തെയും തുടർന്ന് കോട്ടയം പട്ടണത്തിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു.
കളക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന ദേശീയപാത 183 - ൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു കൊണ്ടായിരുന്നു മാർച്ചിനെ പോലീസ് നേരിട്ടത്.
കോൺഗ്രസ് പ്രവർത്തകർ പരിക്കേറ്റവരെ മാറ്റിയ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പ്രകടനമായി എത്തി.