ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിൻ്റെ അവസാന ഘട്ടമായ സ്പോട്ട് അഡ്മിഷന് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ പ്രവേശന വെബ്സൈറ്റിൽ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വോട്ടയിലെ വിവിധ അലോട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കാണ് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ അവസരം. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.