കോട്ടയം:2025മെയ് 25 തീയതി ഞായറാഴ്ച രാവിലെ 10മണിമുതൽ കോട്ടയം കോടിമത സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. വൈകുന്നേരം നാലു മണിക്ക്മുൻ മന്ത്രിയും എം എൽ എ യുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻഅനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യും. കലാ -കായിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ജനപ്രതിനിധികൾ, സിനിമ -സീരിയൽ -കോമഡി താരങ്ങൾ എന്നിവർ പങ്കെടുക്കും.കോട്ടയം സോമരാജ് 'എന്ന കലാകാരന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ ചടങ്ങിലേക്ക് വളരെ സ്നേഹത്തോടെ.... ആദരവോടെതാങ്കളെയും സഹപ്രവർത്തകരെയും ക്ഷണിച്ചു കൊള്ളുന്നു എന്ന് .കോട്ടയം സോമരാജ് അനുസ്മരണ സമിതി പ്രവർത്തകർ അറിയിച്ചു.