സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റിലൂടെയുള്ളയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
മേഖലയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കലിനും മാനുഷിക നാശത്തിനും കാരണമായ ഇസ്രായേല്‍-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎസ് സന്ദർശിക്കുമ്ബോള്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിർത്തല്‍ കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.