തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്. നവജാത ശിശുവിന്റെ വിരല്‍ പാതി മുറിഞ്ഞുപോയി.
കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
പന്നിത്തടം സ്വദേശികളായ ജിത്തു - ജിഷ്മ ദമ്പതികളുടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വലതുകയ്യിലെ തള്ളവിരലാണ് മുറിഞ്ഞത്. ഇക്കഴിഞ്ഞ 13ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്മ 16നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ പുലർച്ചെ 5 മണിയോടെ കുഞ്ഞിന് ഇഞ്ചക്ഷൻ നല്‍കണം എന്ന് പറഞ്ഞ് നഴ്സുമാർ എൻ ഐ സിയുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് 7 മണിയായിട്ടും കുഞ്ഞിനെ തിരിച്ച് നല്‍കാതായതോടെ ജിഷ്മ എൻ ഐ സിയുവില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ വിരല്‍ നഖത്തിന് കീഴെ പൂർണ്ണമായും അറ്റുപോയ നിലയില്‍ കണ്ടത്. പ്ലാസ്റ്റർ വെട്ടിയപ്പോള്‍ അറിയാതെ വിരല്‍ അറ്റുപോയി എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞത്.














































































