പഴയ കാല പ്രഭാത ഭക്ഷണങ്ങൾ തരുന്ന ഉണർവും ഉന്മേഷവും ഇന്ന് ഇല്ല. എപ്പോൾ നോക്കിയാലും ക്ഷീണവും തളർച്ചയും ഉള്ള ജനത .
പ്ലാവ് ഇല കുമ്പിൾ കുത്തി ചൂട് കഞ്ഞി കുടിച്ച ഒരു ജനത ഇവിടെ ഉണ്ടായിരുന്നു . അവർക്ക് തൈറോയിഡ് ഉണ്ടായിരുന്നില്ല .
വട്ടയിലയിൽ ആഹാരം കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും , നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും ,കഫത്തെ ഇല്ലാതെ ആക്കും .
പൂവരശ് ത്വക്ക് രോഗങ്ങൾ വരാതെ ഇരിക്കാൻ നല്ലതാണ് . ഇനി ഇഡലി ഉണ്ടാക്കുമ്പോൾ പൂവരശ് ഇല ഇട്ട് മാവ് ഒഴിച്ചേ ഇഡലി ഉണ്ടാക്കും എന്ന് തീരുമാനിക്കണം .
നെഞ്ച് അരപ്പ് വന്നാൽ തെങ്ങിന്റെ ഈർക്കിൽ ചവച്ച് നീർ ഇറക്കാൻ പറഞ്ഞ പഴയതലമുറക്ക് ഓരോ ഇലയുടെ യും ഗുണം അറിയാമായിരുന്നു .