പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കേരളീയര്‍ക്ക് എന്നും താല്പര്യമാണ്. അത്തരം പരീക്ഷണങ്ങള്‍ ലടത്തുക മാത്രമല്ല ഫലവത്താക്കുകയും ചെയ്യും . പ്രത്യേകിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മലയാളിയെ കടത്തിവെട്ടാന്‍ മറ്റാര്‍ക്കും സാധിക്കില്ല.കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാര്‍ക്ക് പണിപ്പെട്ട ജോലിയാണ്.കുട്ടികള്‍ക്ക് മാഗിയും ന്യൂഡില്‍സുമൊക്കെയാണ് താല്പര്യം . വിഷപദാര്‍ഥങ്ങളടങ്ങാതെ വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്നത്.

ആവശ്യമായ സാധനങ്ങള്‍
1.ആട്ടാ ല്യൂഡില്‍സ്
2. സവാള 2
3. തക്കാളി1
4ക്യാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ക്യാബേജ്, കാപ്‌സിക്കം എന്നിവ ആവശ്യാനുസരണം (വേവിക്കുക)
5. മുട്ട 1
6. കുരുമുളക്‌പൊടി 2 നുള്ള്
7. ഉപ്പ് ആവശ്യത്തിന്
8. എണ്ണ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രമ അടുപ്പത്ത്‌വെക്കുക.എണ്ണ ഒഴിച്ച് അതിലേക്കു സവാള ഇട്ടു നന്നായി വഴറ്റുക.അതിലേക്കു വേവിച്ച പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.അതിലേക്കു മുട്ട ചേര്‍ത്തു നന്നായി ചിക്കിയെടുക്കുക.അതിലേക്കു വേവിച്ച സ്യുഡില്‍സ് ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പും 2 നുള്ള് കുരുമുളകും ചേര്‍ത്ത് നന്നായി ഇഉക്കിയോജിപ്പിക്കുക. ചൂടോടു കൂടി കുട്ടികള്‍ക്കു നല്‍കാവുന്നതാണ്.