http://www.idlnewslive.comസുരഭിലക്ഷമീ നായര്‍
മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ.... അതും ലഡു ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.ആഘോഷങ്ങളിലും താരം ലഡുവാണ്. ലഡുവില്ലാതെ എന്ത് അല്ലേ? ലഡു എങ്ങനെ തയ്യാറാക്കുന്നുവെന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാമഗ്രികള്‍
1. കടലമാവ്
2. പഞ്ചസാര
3. ഏലയ്ക്ക
4. കാഷ്യൂ, കിസ്മിസ്
5. മഞ്ഞള്‍പ്പൊടി
6. നെയ്യ്
7. എണ്ണ
തയ്യാറാക്കുന്ന വിധം
കടലമാവ്, കളറിനായ് ലേശം മഞ്ഞള്‍പ്പൊടി എന്നിവ ദോശമാവിന്റെ പരുവത്തില്‍ കലക്കുക. ചൂടായ എണ്ണയിലേക്ക് കിഴുത്ത പാത്രത്തിലൂടെ ഒഴിക്കുക. 2 മിനിറ്റുകള്‍ക്കുള്ളില്‍ കോരുക. ഒരു കപ്പ് മാവിന് ഒന്നേകാല്‍ കപ്പ് പഞ്ചസാര പാനീയമാക്കുക. അതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. പാനി ഒട്ടുന്ന പരുവത്തില്‍ തയ്യാറാക്കിയ ബൂന്ദിയിലേക്ക് ഒഴിക്കുക. നെയ്യില്‍ കാഷ്യു, കിസ്മിസ് മൂപ്പിച്ച് ഇതിലേക്ക് ചേര്‍ക്കുക. തണുത്ത ശേഷം ഉരുളകളാക്കി സേര്‍വ് ചെയ്യാം. എല്ലാവരും പരീക്ഷിച്ച് നോക്കണേ...