രോഗിയെ കയറ്റിയ ശേഷം ആംബുലൻസ് തടഞ്ഞിട്ടില്ലെന്ന് വിനോദ് പറഞ്ഞു. തങ്ങൾ തന്നെയാണ് രോഗിയെ ഈ ആംബുലൻസിൽ കയറ്റിവിട്ടതെന്ന് വിനോദ് പറഞ്ഞു. രോഗി വന്നതിന് ശേഷം ആറ് മിനിറ്റ് മാത്രമേ പുറപ്പെടാൻ എടുത്തുള്ളു. സംഭവത്തിൽ കോൺഗ്രസിൻ് സജീവ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. മരിച്ച ബിനുവും യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. കേസിനെ നിയമപരമായി നേരിടും', വിനോദ് പറഞ്ഞു.