പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചതാണ് എന്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്നും അവരിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധൈര്യവും നിശ്ചയദാർഢ്യവും പഠിക്കണമെന്നും പ്രിയങ്ക ഗാന്ധി.
കോൺഗ്രസിനെതിരെയുള്ള മോദിയുടെ പ്രസംഗങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
വിശ്വഗുരു എന്നാണ് നിങ്ങളുടെ ആളുകൾ നിങ്ങളെ വിളിക്കുന്നത്. പക്ഷേ, തിരഞ്ഞെടുപ്പാകുമ്പോൾ അദ്ദേഹം കരയാൻ തുടങ്ങും. പാക്കിസ്ഥാനെ തകർത്ത ഇന്ദിരാജിയിൽ നിന്നു പഠിക്കൂ. അതിനു പകരം കോൺഗ്രസിനെ ദേശവിരുദ്ധരാക്കാനാണു ശ്രമമെന്നും നന്ദൂർബാറിൽ പ്രിയങ്ക പറഞ്ഞു.