കോട്ടയത്ത് മാന്നാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും വീട്ടമ്മ തെറിച്ചുവീണു.
മാന്നാനം സ്വദേശി കൊച്ചറാണി എന്ന വീട്ടമ്മയാണ് ബസിന്റെ വാതിലിൽ സമീപം നിൽക്കവേ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണത്.
ബസ്സിൽ നിന്നും വീണ് മൂന്നു വട്ടം റോഡിൽ ഇവർ മലക്കം മറിഞ്ഞ് ഉരുളുന്നതാവും നിരീക്ഷണ ക്യാമറയിൽ നിന്ന് വ്യക്തമാണ്.
ബസിൽ നിന്ന് വീണതിന് പിന്നാലെ നിരവധി വാഹനങ്ങളും കടന്ന് എത്തിയെങ്കിലും മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടാകാതെ രക്ഷപ്പെടുവാൻ സാധിച്ചു.
തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖത്ത് ചെറിയ പരിക്കുകൾ മാത്രമാണ് വീട്ടമ്മയ്ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജ് മാന്നാനം റോഡിൽ സംഭവം ഉണ്ടായത്.