ആലപ്പുഴ: കുട്ടനാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ ലീഗല്‍ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡിന്റെ മിന്നല്‍ പരിശോധന. എംആര്‍പി തിരുത്തി സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തിയ ആറു കടകള്‍ക്കെതിരെ കേസ് എടുത്തു. അമ്പലപ്പുഴ താലൂക്കില്‍ നിന്ന് നാലും കുട്ടനാട്ടില്‍ നിന്ന് രണ്ടു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ആറു കേസുകളില്‍ നിന്ന് 35,000 രൂപ പിഴ ഈടാക്കി. കുട്ടനാട്ടില്‍ മങ്കൊമ്പ്, എടത്വ എന്നിവിടങ്ങളിലായി ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തത്. 49 രൂപ വിലയുള്ള മിനി വില്‍സിന്റെ പാക്കറ്റില്‍ 80 രൂപയുടെ സ്റ്റിക്കര്‍ പതിച്ചാണ് വിതരണം നടത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ കടകള്‍ ലീഗല്‍ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡിന്റെനിരീക്ഷണത്തിലായിരുന്നു.
ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് സന്തോഷ്, ഇന്‍സ്പക്ടര്‍മാരായ ഹരിക്യഷ്ണന്‍ കുറുപ്പ്, ആര്. സുധ, ജീവനക്കാരായ വിജേഷ്, ആന്റണി സേവ്യര്‍, സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.