അക്ഷരനഗരയിലെ ചലചിത്ര പ്രേമികളുടെ മനസിലെ 70 എംഎം സ്‌ക്രീനിൽ ഇനി സിനിമകൾ ഓടും. രാജ്യാന്തര ചലചിത്ര മേളയ്ക്ക് വെള്ളിയാഴ്‌ച അനശ്വര തീയറ്ററിൽ തിരിതെളിയും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്. 18 വരെ നടക്കുന്ന മേളയിൽ 29 -ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വെള്ളി വൈകിട്ട് അഞ്ചിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മേള ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ ലിജോ ജോ സ് പെല്ലിശ്ശേരി, ഉദ്‌ഘാടന ദിവസം മേളയിൽ പ്രദർശിപ്പിക്കുന്ന "കിസ് വാഗൺ' സിനിമയുടെ സം വിധായകൻ മിഥുൻ മുരളി, ഛായഗ്രാഹകൻ മധു നീലകണ്ഠൻ, നടി മീനാക്ഷി എന്നിവർ മുഖ്യാഥികളായി പങ്കെടുക്കും. നഗരസഭാ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷനാകും.
ഓസ്‌കാറിൽ അഞ്ച് അവാർഡുകൾ നേടിയ തിളങ്ങിയ "അനോ റ'യാണ് ഉദ്‌ഘാടന ചിത്രം. വിവിധ അവാർഡുകൾ കരസ്ഥമാ ക്കിയ "ഫെമിനിച്ചി ഫാത്തിമ' ആണ് സമാപന ചിത്രം. കൂടാതെ 15 ന് ജി അരവിന്ദൻ സ്‌മൃതിയുടെ ഭാഗമായി 4.45ന് നടക്കുന്ന ഓപ്പ ൺ ഫോറത്തിൽ ഡോ.സി എസ് വെങ്കിടേശ്വരൻ സംസാരിക്കും. തുടർന്ന് വൈകിട്ട് ആറിന് അരവിന്ദന്റെ ചിത്രമായ വാസ്‌തുഹാര പ്രദർശിപ്പിക്കും. 16ന് എം ടി അനുസ്‌മരണത്തിന്റെ ഭാഗമായി 4.45 ന് നടക്കുന്ന ഓ പ്പൺ ഫോറത്തിൽ കവിയൂർ ശിവപ്രസാദ് എം ടിയെ അനുസ്‌മരിക്കും. വൈകിട്ട് ആറിന് എം ടിയുടെ ചിത്രമായ ഓളവും തീരവും പ്രദർശിപ്പിക്കും. 18 ന് ചലചിത്രമേള സമാപിയ് ക്കും.
ഉദ്‌ഘാടന ചിത്രം അനോറ
കോട്ടയം
ഓസ്‌കര്‍ അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ 'അ നോറ' വിസ്മയിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഷോണ്‍ ബേക്കര്‍ സം വിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. മിക്കി മാഡി സൻ എന്ന നടിയുടെ അത്ഭുത പ്രകടനമാണ് സിനിമയിൽ കാ ണാവുന്നത്.
യു എസിലെ പ്രശസ്‌തമായ ഡാൻസ് ബാറിൽ നൃത്തം ചെയ്‌തും ലൈംഗിക തൊഴിലിൽ ഏർപ്പെട്ടും ജീവിതം മുന്നോട്ടുപോകുന്ന അനോറ എന്ന യുവതി ഈ സമയമാണ് നായകൻ വന്യയെ കാ ണുന്നത്. അതിസമ്പന്നനായ വന്യ അനോറയുടെ വശ്യ സൗന്ദ ര്യത്തിൽ വീഴുകയും, ഒരാഴ്‌ചത്തേയ്‌ക്ക് ഭാര്യയാവാൻ അപേക്ഷി ക്കുകയും ഇതിനായി വലിയ ഒരു തുകയും വാഗ്‌ദാനം ചെയ്യുന്നു. ഇതിനിടയിൽ ഇവരുവരും കൂടുതൽ അടുക്കുകയും വിവാഹം ര ജിസ്‌റ്റർ ചെയ്ത് അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകു ന്ന സംഘർഷവും, വന്യയുടെ തിരോധാനവും അന്വേഷണത്തി ലേക്കുമാണ് സിനിമ നമ്മളെ കൂട്ടി കൊണ്ട് പോകുന്നത്.
ഇന്നത്തെ സിനിമകൾ
മാർച്ച് 14 :
രാവിലെ 9.30 –- അന്ന ആന്റ് ഡാന്റെ(ലാറ്റിനമേരിക്കൻ), 12.00 –- പൂജസർ, 2.30 –- സംഘർഷ ഘടന (മലയാളം). ഉദ്ഘാടന സമ്മേളനം –- 5.00. ഉദ്ഘാടന ചിത്രം 6.00 –- "അനോറ', 8.30 –-- കിസ് വാഗൺ (മലയാളം).