പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്‌പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നെന്മേനി സ്വദേശി ലിജോ ജോയ്(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് കണ്ടെത്തി.
പ്രതിയെ പിടികൂടിയ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ പ്രസാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ മുഹമ്മദ് ഷെരീഫ്.പി.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രഭ.ജി, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.രാജേഷ്, മനോജ്.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവർ ഉണ്ടായിരുന്നു.