ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടർന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ഉമ്മൻചാണ്ടിയെ 12-ാം തീയതിയാണ് വിദഗ്ധ ചികിത്സക്കായി എഐസിസി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആദ്യ ഡോസ് നൽകി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ തുടങ്ങിയത്. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു.
