സംവിധായകൻ ശ്യാമപ്രസാദിൻ്റെ ഭാര്യയും എസ്.ബി.ഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) നിര്യാതയായി. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
