കോട്ടയം:കേരള സർക്കാർ നടത്തിവരുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ആയിരുന്നു ഈ അപൂർവ ഒത്തുചേരൽ കാഞ്ഞിരപ്പള്ളിയിൽ ആണ് മകളും അച്ഛനും സംഗമിച്ചത്.മന്ത്രിയായ വി എൻ വാസവൻ ജനങ്ങളുടെ പരാതി കേട്ട് പ്രശ്നപരിഹാരത്തിന് ഇടപെട്ടു. ഈ സമയം മകളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയുമായ ഗ്രീഷ്മയുടെ ചുമതല ഔദ്യോഗിക തലത്തിലുള്ള ഏകോപനമായിരുന്നു.പിതാവ് അദാലത്തിൽ ഉണ്ടാകും എന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു.പക്ഷേ അദാലത്ത് ഡ്യൂട്ടിയിൽ മകൾ ഉണ്ട് എന്ന് പിതാവ് അറിഞ്ഞത് നേരിട്ട് കണ്ടപ്പോൾ ആണ്. അദാലത്തിനുശേഷം മകളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഫോട്ടോയെടുത്ത് ആണ് പിരിഞ്ഞത്.