കണ്ണൂർ: തളിപ്പറമ്പിൽ പോലീസ് ഡംപിങ് യാർഡിൽ വൻതീപ്പിടിത്തം. ഇന്നു ഉച്ചയോടെ ആണ് തീപ്പിടിത്തമുണ്ടായത്. ഇരുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു.അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എന്താണ് തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാർഡിൽ വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാർഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാർഡിൽ കൂട്ടിയിട്ടിരുന്നത്.
