പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന അഡ്വ. സി. ജോസ് ഫിലിപ്പ് കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ; ക്നാനായ കാത്തലിക് യൂത്ത് ലീഗ് ട്രഷറർ, അഡ്ഹോക് കമ്മറ്റി ചെയർമാൻ; ദീപിക യൂത്ത് ലീഗ് ജനറൽ സെക്രട്ടറി; ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി,കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, അൽമായ സെക്രട്ടറി; അഖില കേരള കത്തോലിക്കാ കോൺഗ്രസ് വൈസ് പ്രസിഡന്റ്,ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ റീജിയണൽ സെക്രട്ടറി,കേരള കാത്തലിക് ഫെഡറേഷൻ സംഘടനാ സെക്രട്ടറി, വൈസ് പ്രസിഡന്റ്; കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി; കോട്ടയം ജവഹർ ബാലഭവൻ ഡയറക്ടർ; റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി; കോട്ടയം സിറ്റിസൺസ് കൗൺസിൽ ജനറൽ സെക്രട്ടറി; കോട്ടയം ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറി; കോട്ടയം കൾച്ചറൽ അക്കാഡമി സെക്രട്ടറി; കോട്ടയം താഴത്തങ്ങാടി ഇഖ്ബാൽ പബ്ളിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
"ക്നാനായ ക്രൈസ്തവരും കേരള സമൂഹവും" എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് പരേതൻ.മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് കോട്ടയം താഴത്തങ്ങാടി ഇടയ്ക്കാട്ട് ഫൊറോനാ പള്ളിയിൽ.