സംസ്ഥാന വ്യാപകമായി വാഹന പുക പരിശോധന കേന്ദ്രങ്ങൾ നാളെ അടച്ചിട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.
കേരള മോട്ടോർ വാഹന വകുപ്പ് പരിവാഹൻ സോഫ്റ്റ്‌വെയറിൽ നടത്തിയ പരിഷ്ക്കാരങ്ങളിലെ വാഹനപുക പരിശോധന മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സൊല്യൂഷൻസ് ഫോർ മോട്ടോർ വെഹിക്കിൾ സംഘടനയുടെ നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പുക പരിശോധന കേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കുന്ന നടപടികളിലും പ്രതിഷേധിച്ചാണ് സ്ഥാപനങ്ങൾ അടച്ചിട്ടുള്ള ധർണയും, സമരവും സംഘടിപ്പിക്കുന്നത്.