മോദി പരാമർശത്തിൽ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടർന്ന് രാഹുൽഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചു. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. കോടതി വിധി വന്ന വ്യാഴാഴ്ച മുതൽ പ്രാബല്യമെന്ന് ഉത്തരവ്. രണ്ട് വർഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്. കോടതി വിധിക്കെതിരെ ഡൽഹിയിൽ നടന്ന എംപിമാരുടെ പ്രതിഷേധത്തിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
