റോവറിലുള്ള ലേസര്‍-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പ് (ലിബ്സ്) എന്ന ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയത്. സള്‍ഫര്‍ കൂടാതെ അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ലിബ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് രാസപരിശോധന നടത്തിയ സള്‍ഫര്‍ അടക്കമുള്ളവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ചന്ദ്രന്റെ മണ്ണില്‍ ഹൈഡ്രജൻ ഉണ്ടോ എന്ന പരീക്ഷണം തുടരുകയാണെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.