9 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടന്നു. 65 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടിന്‍റെയും 62 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെയും ഇന്നിംഗ്സാണ് ആർസിബിയുടെ വിജയത്തില്‍ നിർണായകമായത്.
ദേവ്ദത്ത് പടിക്കല്‍ 40 റണ്‍സെടുത്തു. സാള്‍ട്ടിന്‍റെ വിക്കറ്റ് മാത്രമാണ് ആർസിബിക്ക് നഷ്ടമായത്. കുമാർ കാർത്തികേയയാണ് സാള്‍ട്ടിന്‍റെ വിക്കറ്റെടുത്തത്.
വിജയത്തോടെ എട്ട് പോയിന്‍റായ ആർസിബി ലീഗ് ടേബിളില്‍ മൂന്നാമതെത്തി. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ആർസിബിക്ക് വിജയവഴിയില്‍ തിരിച്ചെത്താനും ഇതോടെ സാധിച്ചു. സീസണില്‍ നാലാം തോല്‍വിയാണ് രാജസ്ഥാൻ ഇന്ന് ഏറ്റുവാങ്ങിയത്.