ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച നടക്കും. ഇന്നലെ രാത്രിയോടെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യത്തിൽ ആദ്യ സൂചനകൾ നൽകിയത്. ശനിയാഴ്‌ചയായിരിക്കും മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക എന്നായിരുന്നു ഇന്നലെ അർധരാത്രി മാധ്യമങ്ങളോട് സംസാരിക്കവേ കെസി വ്യക്തമാക്കിയത്.