ഈരാറ്റുപേട്ട തീക്കോയിയിൽ വീടിനു തീപിടിച്ചു. കീരിയാനിക്കൽ സാബുവിന്റെ വീടാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. വീട്ടിലെ മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.
ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവ സമയത്ത് വീട്ടിൽ മൂന്നു ഗ്യാസ് കുറ്റികൾ ഉണ്ടായിരുന്നെങ്കിലും അടുത്ത വീട്ടിലെ ആളുകൾ എത്തി മാറ്റിയതിനാൽ അപകടം ഒഴിവായി. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.












































































