ബെംഗ്ളൂരു : കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു.