തോപ്പുംപടി: ഹാർബർ പാലം അടച്ചതിനെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി പശ്ചിമകൊച്ചി നിവാസികൾ. അവധി ദിവസമായ ഇന്നലെ വൈകുന്നേരം കനത്ത ഗതാഗതക്കുരുക്കാണ് തോപ്പുംപടിയിലും പരിസരത്തെ റോഡുകളിലും അനുഭവപ്പെട്ടത്.ബിഒടി പാലം മുതൽ കഴുത്തുമുട്ട് വരെയും കരുവേലിപ്പടി വരെയും തെക്കു ഭാഗത്തേക്ക് പള്ളുരുത്തി വരെയും വാഹനങ്ങൾ കുരുങ്ങി. പ്യാരി ജംഗ്ഷനിൽ നിന്ന് ചെറിയ വാഹനങ്ങൾ വഴി തിരിച്ചു വിട്ടെങ്കിലും വാഹനങ്ങൾ തിങ്ങിയതോടെ ഇടറോഡുകളിലും ഗതാഗതക്കുരുക്ക് ഉണ്ടായി.

പ്രശ്നപരിഹാരത്തിന്
വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കണമെന്ന്
ആവശ്യമുയർന്നിട്ടുണ്ട്. പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ വിദ്യാർത്ഥികളാണ് കൂടുതൽ
ബുദ്ധിമുട്ടുന്നത്. ഇന്നു മുതൽ സ്ഥിതി വീണ്ടും രൂക്ഷമാകും. പാലത്തിൽ ബാരിയർ
സ്ഥാപിക്കാൻ വേണ്ടിയാണ് 50 ദിവസത്തേക്ക് പാലം അടച്ചത്. ഗതാഗതം
നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും പാലം അടച്ചിടുന്ന കാര്യം മുൻകൂട്ടി പൊലീസിനെ
അറിയിച്ചതാണെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു. സ്ഥിതി ഇങ്ങനെ തുടർന്നാൽ
സ്വകാര്യ ബസ് സർവീസ് നിർത്തി വയ്ക്കേണ്ടി വരുമെന്ന നിലപാടിലാണ് ബസ്സുടമകൾ.