കൊല്ലം: കൊല്ലത്ത് അങ്കണവാടിക്കെട്ടിടത്തിനുള്ളിലെ ഫാൻ പൊട്ടിവീണ് കുട്ടിക്ക് പരിക്ക്. മൂന്ന് വയസുകാരൻ ആദിദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അംഗണവാടി കെട്ടിടത്തിലാണ് സംഭവം.
കാലപ്പഴക്കം ചെന്ന ഫാനാണ് പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് വീണത്. തലയ്ക്ക് പരിക്കേറ്റ മൂന്നു വയസുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.