വിട്ടുമാറാത്ത രോഗമായി കണക്കാക്കുന്ന ടൈപ്പ് 2 പ്രമേഹത്തെ ശരിയായ ജീവിതശൈലി ഉപയോഗിച്ചുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് റയാന്‍ വാദിക്കുന്നത്. ചര്‍ച്ചയ്ക്കിടയില്‍ സ്വന്തം പിതാവ് ഉള്‍പ്പെടെയുളള രോഗികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയുമുണ്ടായി. ജീവിതശൈലിയില്‍ എന്തൊക്കെ കാര്യങ്ങള്‍ മാറ്റംവരുത്തിയാല്‍ ഗുണമുണ്ടാകുമെന്നാണ് റയാന്‍ ഫെര്‍ണാണ്ടോ പറയുന്നതെന്നറിയാം.

സ്ഥിരമായ ഭക്ഷണക്രമം
പ്രമേഹരോഗികള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ് ഭക്ഷണക്രമത്തിലെ പൊരുത്തക്കേടെന്ന് റയാന്‍ പറഞ്ഞു. ' കാര്‍ബോഹൈഡ്രേറ്റ് ഫ്‌ളാറ്റ്‌ലൈന്‍' നാണ് ഇതിനായി അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്. ഇവിടെ പ്രഭാത ഭക്ഷണത്തില്‍ സ്ഥിരമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ 60 ശതമാനം ഉള്‍പ്പെടുത്തണം. ഇത് പതിവാക്കിയാല്‍ ഇന്‍സുലിന്‍ വര്‍ധനവ് ഒഴിവാക്കാനും ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും സാധിക്കും. ഇലക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍, തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം പതുക്കെയാക്കാന്‍ സഹായിക്കുന്നു.

വ്യയാമം ചെയ്യുക
ഭക്ഷണക്രമത്തിനും അപ്പുറം പ്രമേഹത്തെ മറികടക്കുന്നതില്‍ വ്യായാമത്തിന്റെ പ്രാധാന്യം റയാന്‍ പ്രത്യേകം എടുത്തുപറയുന്നു. വ്യായാമം പേശികളെ ശക്തിപ്പെടുത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പേശികള്‍ ആരോഗ്യപ്രദമാണെങ്കില്‍ ശരീരത്തിന് കൂടുതല്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ തോന്നും. നിങ്ങളുടെ ആരോഗ്യത്തിന് യോജിക്കുന്ന രീതിയില്‍ ശരീരവ്യായാമങ്ങള്‍ ഒരു ഫിറ്റ്‌നസ് പരിശീലകനോടോ വിദഗ്ധരോടൊ ചോദിച്ച ശേഷം ചെയ്യാവുന്നതാണ്.