എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന സി.ബി.ഐ ഹർജി സുപ്രീംകോടതി വീണ്ടും മാറ്റി.സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പെടെയുള്ളവരെകുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജിയുമാണ് സുപ്രീംകോടതിയിലുള്ളത്
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരള ഹൈകോടതിയിൽ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.