*ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന.*
ഇയാളെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
വളർത്തു മൃഗങ്ങളോട് ഭ്രമമുള്ള ഇയാൾ കഴിഞ്ഞ ദിവസം തോട്ടു മുഖത്തെ നഴ്സറിയിൽ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകർത്തത്.
കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടോമേഷൻ സ്ഥാപനം നടത്തുന്ന ഇയാളുടെ പണി ആയുധങ്ങളും കാറിലുണ്ടായിരുന്നു.










































































