ഹോം സ്റ്റേ ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ടൂറിസം ഉദ്യോഗസ്ഥനെ ആലപ്പുഴയിൽ വിജിലൻസ് പിടികൂടി.ആലപ്പുഴ ഡി ടി പി സി ഇൻഫർമേഷൻ ഓഫീസർ ഹാരിസിനെയാണ് വിജിലൻസ് പിടികൂടിയത്.2000 രൂപയാണ് ലൈസൻസ് നൽകാൻ കൈക്കൂലിയായി വാങ്ങിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ വിജിലൻസ് ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.