കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ 'അറിയിപ്പ്' ഉൾപ്പെടെ 67 ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിന് എത്തും. ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ 'ചെല്ലോ ഷോ'യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മത്സര ചിത്രം 'അറിയിപ്പി'ന്റെ കേരളത്തിലെ ആദ്യ പ്രദർശനമാണ് ഇന്ന് നടക്കുക. അന്തരിച്ച അഭിനയ പ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തരമേള ആദരമൊരുക്കും.
