സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു*.
ക്രാൻസ്-മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ കണക്ക് സ്വിസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് ചില സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പൊലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.














































































