തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന കെഎസ്‌ആര്‍ടിസിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ബംഗളുരുവില്‍ സര്‍വീസ് നടത്തിയിരുന്ന സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടതിനെതുടര്‍ന്നാണ് രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമായത്. ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതോടെ യാത്രക്കാര്‍ വലഞ്ഞു. പിടിച്ചെടുത്ത ഓരോ ബസും ഒന്നരലക്ഷം രൂപ വീതം നികുതി അടയ്ക്കാനുണ്ട്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് 23.30 രൂപ സ്വകാര്യ കമ്ബനിക്ക് നല്‍കേണ്ടത്. കെഎസ്‌ആര്‍റ്റിസി പത്ത് സ്‌കാനിയ ബസുകളും, പത്ത് ഇലക്‌ട്രിക് ബസുകളുമാണ് വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്നത്.














































































