നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തെ തുടര്‍ന്ന് പോലീസുകാരന് സസ്‌പെന്‍ഷന്‍.
കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയാണ് നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സഹായം ചെയ്തിരുന്നു സിയാദ്. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസായിരുന്നു. മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഘട്ടത്തിൽ സ്റ്റേഷനിലെത്തിയ സിയാദ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു.
പി.എഫ്.ഐ പ്രവർത്തകരിലൊരാൾ സിയാദിന്റെ ബന്ധുവാണ്. പിന്നീട് ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരന്തരം പി.എഫ്.ഐ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിശദമായ അന്വേഷണം തന്നെയുണ്ടാകും












































































