തിരുവനന്തപുരം:ഡി.ജി.പിയായിസ്ഥാനകയറ്റം ലഭിക്കുന്ന ടി.കെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം.
മനോജ് എബ്രഹാം ഇന്റലിജൻസ് എ.ഡി.ജി.പിയാകും.
കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി.
ഫയർ ഫോഴ്സിലേ ക്കാണ് മാറ്റം.
ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി.
കൊച്ചി കമീഷണർ സേതുരാമനെയും മാറ്റി.
എ. അക്ബർ കൊച്ചി കമീഷണറാകും.
സേതുരാമൻ ഉത്തര മേഖല ഐ.ജിയാകും.
നേരത്തെ ഉത്തര മേഖല ഐ.ജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി.
ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.
പി. പ്രകാശ് മനുഷ്യാവകാശ കമീഷൻ ഐ.ജി ആകും.
പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ആകും.












































































