ആറ്റിങ്ങൽ ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ചു നടയറ സ്വദേശി അഹമ്മദ് (28) മരിച്ചു.ആലംകോട് അൽ സഹർ മന്തി ഷോപ്പിലെ സ്റ്റാഫുകൾ സഞ്ചരിച്ച ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മറ്റൊരാളുടെ നിലയും ഗുരുതരമാണ്.














































































