മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ തീവണ്ടി ദുരന്തം ഞെട്ടിക്കുന്നത്. നിലവില്‍ പതിനൊന്ന് പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക. എന്നാല്‍ അതിലേറെ പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വന്ന പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ കര്‍ണാടക എക്‌സ്പ്രസാണ് ഇടിച്ചത്. പുകപടരുന്നത് കണ്ടതോടെ നിര്‍ത്തിയ പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ ഇറങ്ങിയോടി നിന്നിരുന്ന ട്രാക്കിലേക്ക് എതിര്‍ ദിശയിലൂടെ കര്‍ണാകട എക്‌സപ്രസ് വന്നതാണ് അപകടത്തിനിടയാക്കിയത്.
ജല്‍ഗാവ് ജില്ലയിലെ പചോറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൂരത്താണ് പചോറ. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് പുഷ്പക് എക്‌സ്പ്രസ് ഇവിടെ നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ വണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങിയോടി. ഇവരില്‍ ചിലര്‍ തൊട്ടടുത്ത ട്രാക്കിലേക്ക് ഇറങ്ങി നിന്നിരുന്നു. ഇതിലൂടെ കര്‍ണാടക എക്‌സ്പ്രസ് വന്നതാണ് അപകടത്തിലിടയാക്കിയതെന്നാണ് വിവരം