ഇടുക്കി: നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആർഎസ്പി ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി എം എസ് ഷാജി ആണ് മരിച്ചത്. ചൊവ്വാഴ് പുലർച്ചെയാണ് ഷാജി ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.