കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ഷൈലകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതി പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് അമ്ബതിനായിരം രൂപ നവകേരള സദസ്സിന് സംഭാവന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തത്. കോട്ടയം ജില്ലയിലെ പാലയിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്.