കോട്ടയം: കുറ്റിക്കാട്ട് ദേവി ക്ഷേത്രം ഈ വർഷത്തെ പത്താമുദയ മഹോത്സവത്തിന് തൃക്കൊടിയേറ്റോടെ തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. നിത്യാനന്ദ അഡിഗയുടെയും ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.

ദേവസ്വം പ്രസിഡന്റ് സാബു പൂന്താനം, സെക്രട്ടറി പി.കെ. സുഗുണൻ, കാർത്തിക ഗവേണിംഗ് ബോഡി ചെയർമാൻ ബിജു മുളേകുന്നേൽ എന്നിവരുള്‍പ്പെടെ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.












































































