മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരം ടി.വി ചന്ദ്രന് നല്‍കിയിരിക്കുന്നത്. സംവിധായകന് പി.എ ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെതുടക്കം.മൂല്യച്യുതിക്കുമെതിരെയുള്ള സംവിധായകന്റെ കലാപവും പോരാട്ടവും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാനാവും. അന്താരാഷ്ട്ര മേളകളില്‍ മലയാള സിനിമയുടെ മേല്‍വിലാസമായി മാറി ടി.വി ചന്ദ്രന് എന്ന സംവിധായകന്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പൊന്തന്മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് സിനിമകള്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയതും അദ്ദേഹമാണ്. ആറ് ദേശിയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.