കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനപ്രകാരം അടുത്ത രണ്ടാഴ്ചയും ( നവംബർ 5 മുതൽ നവംബർ 18 വരെ ) കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും.
നിലവിൽ അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കേന്ദ്രകാലാവസ്ഥ വകുപ്പിന്റെത് ഉൾപ്പെടെയുള്ള മിക്കവാറും മോഡലുകൾ തള്ളിക്കളയുമ്പോൾ *NCUM മോഡൽ ചുഴലിക്കാറ്റക്കാനുള്ള സാധ്യത പ്രവചിക്കുന്നു.*
അതെ സമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നവംബർ 9 നും 12 നും ഇടയിൽ പുതിയ ന്യുന മർദ്ദം രൂപപെടാനുള്ള സൂചന നൽകുന്നു.