കുമരകം : ചരിത്ര പ്രസിദ്ധമായ കുമരകം ശ്രീനാരായണ ജയന്തി മത്സരവള്ളം കളി ഇന്ന്. ഉച്ചയ്ക്ക് 2.30ന് കുമരകം കോട്ടത്തോട്ടിൽ നടക്കുന്ന മത്സര വള്ളംകളി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് വി.എസ്. സുഗേഷ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം, തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്യും. മത്സരശേഷം, ഡി.വൈ.എസ്.പി പി.കെ. അനീഷ് സമ്മാനദാനം നിർവഹിക്കും. കോട്ടത്തോട്ടിലെ ട്രാക്കും, പവിലിയനുമെല്ലാം സജ്ജമായി കഴിഞ്ഞു. പവലിയനിൽ 500 പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.
മാമ്മൂടൻ, തുരുത്തിത്തറ, മൂന്നുതൈയ്ക്കൻ, പടക്കുതിര തുടങ്ങിയ ഇരുട്ടുകുത്തി ഗ്രേഡ് ഒന്നിലെ നാല് വള്ളങ്ങളും ഇരുട്ടുകുത്തി രണ്ടാം ഗ്രേഡിൽ നാലും വെപ്പ് ഒന്നാം ഗ്രേഡിൽ രണ്ടും വെപ്പ് രണ്ടാം ഗ്രേഡിൽ നാലും വളളങ്ങൾ മത്സരിക്കും. കൂടാതെ ചുരുളൻ, കോവള്ളങ്ങൾ ഉൾപ്പെടെയുള്ള വള്ളങ്ങളുംമത്സരത്തിൽപങ്കെടുക്കുന്നുണ്ട്. കയാക്ക് വള്ളങ്ങളുടെ മത്സരവും ഉണ്ടാകും.