കോട്ടയം കാഞ്ഞിരപ്പള്ളിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. നാലാം വാർഡിലാണ് കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആനക്കല്ല് മിച്ചഭൂമിയിൽ ഫാമിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ അതിസുരക്ഷ പക്ഷി രോഗനിർണയ ലാബിൽ നടത്തിയ പരിശോധനയിൽ ഇവയ്ക്ക് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തി.












































































